SHARE

guruvayoor-temple

ashtamangalya_prasnam-107215947_large

 Sri. Mallisseri Parameswaran Namboothiripad,
( Karanavan of Mallisseri Illom, Guruvayur)
Mallisseri Mana,
Guruvayur-680101.
Tel: 0487-2554106

GURUVAYUR: Guruvayur Sree Krishna Temple performed  an astrological ritual “Thamboola  Prasnam,”  performed on 21st December, 2017 to ascertain the divine interpretation about matters related to the temple and faith.

The Guruvayoor Devaswom Board decided the perform this Thamboola Prasnam due to the incident of a mahout was killed and 12 others were injured when three elephants turned restive during morning rituals at Sreekrishna Temple, Guruvayur, on last Sunday.

The Thamboolam had been handed over by  the temple Ooralan Mallissery Parameswaran Namboodiripad to Guruvayur Devaswom Administrator in the morning in front of  Nalamballam. In the Thamboola Prasanam had  asked the Devaswom to perform a few special pujas in the temple in the light of the revelations in the Prasanam.  Tamboola Prasnam clearly indicated that, “ Changes in rituals should be natural and spontaneous. Forced change can create problems,”.

Please read about a detailed reports on the ” THAMBOOLA PRASNAM”.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഇനിയുമുണ്ടാകും ; ദേവകോപം ഗൗരവതരമേറിയത് |ഗുരുവായൂര്‍: വ്യാഴവും, ലഗ്നധിപനായ ചൊവ്വയും ആരൂഡത്തില്‍ 12 വരികയാല്‍ ഗൗരവതര മേറിയ ദൈവ കോപമുണ്ടെന്നും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും ദേവജ്ഞര്‍ അഭിപ്രായപ്പെട്ടു . ദേവകോപം ശമിപ്പിക്കാന്‍ അടിയന്തിരമായി പ്രായശ്ചിത്തം നടത്തേണ്ടതുണ്ടെന്നും ദേവജ്ഞര്‍ നിര്‍ദ്ദേശിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന താംബൂലപ്രശ്നത്തിലായിരുന്നു നിര്‍ദേശം. കൂറ്റനാട് രാവുണ്ണിപ്പണിക്കരും എടക്കളത്തൂര്‍ പുരുഷോത്തമപ്പണിക്കരുമായിരുന്നു താംബൂലപ്രശ്ന കാര്‍മികര്‍. ക്ഷേത്രത്തില്‍ ശീവേലിക്കിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ താംബൂല പ്രശ്നം നടത്താന്‍ ഭരണ സമിതി തീരുമാനിച്ചത് .

രാവിലെ ക്ഷേത്രം നാലമ്പലത്തിനകത്ത് ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി താംബൂലം നല്‍കി.ദോഷഹേതുക്കളെ പരിശോധിച്ചതില്‍ ക്ഷേത്രത്തിന്‍റെ അഗ്നികോണിലാണ് പതിവായി അനിഷ്ടങ്ങള്‍ നടക്കുന്നതെന്നും ഇവിടെ ആകെ മലീമസമാണെന്നുമാണ് കണ്ടെത്തല്‍. ഇവിടെ ഭദ്രകാളിയുടെ സാന്നിധ്യമുണ്ടെന്നും ഈ കാളിയാണ് കോപിഷ്ഠയാകുന്നതെന്നുമാണ് പ്രശ്നചിന്തയില്‍ തെളിഞ്ഞത്. ക്ഷേത്രത്തിന്‍റെ അവകാശി കൂടിയായ ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ എല്ലാത്തിനും മൂകസാക്ഷിയായി നില്‍ക്കുകയാണെന്നും അത് ഗുരുതരമായ കൃത്യ വിലോപ മാണെന്നും പ്രശ്ന ചിന്തകര്‍ പറഞ്ഞു .

താന്ത്രിക പൂജകള്‍ പലതും മുടങ്ങിയിട്ടുണ്ടെന്നും പാഞ്ചജന്യം വളപ്പിലും സത്രം വളപ്പിലും പ്രത്യേകം പൂജകള്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ആനക്കോട്ടയിലും പല പൂജകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രശ്നം ചിന്തിച്ചതില്‍ ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അതൃപ്തി കാണുന്നുണ്ട്. ഭക്തരുടെ ക്ഷേമം കണക്കിലെടുത്ത് വേണ്ട സംവിധാനങ്ങള്‍ നടപ്പിലാക്കണം. എഴുന്നള്ളിപ്പ് നടക്കുമ്പോള്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിയത് ശരിയല്ല. നാമജപം മുഴക്കിക്കൊണ്ട് തന്നെ ഭക്തജനങ്ങള്‍ക്ക് ശീവേലിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കേണ്ടതുണ്ട്.ആചാര്യശ്ലോകം ഉദ്ധരിച്ചായിരുന്നു ഇതിന്‍റെ വിവരണം.ശ്ലോകത്തില്‍ ശീവേലിക്ക് മുന്നിലോ പിന്നിലോ ജപഘോഷയാത്രയാകാമെന്നാണ് പറയുന്നത്. എന്നാല്‍ ശാസ്ത്രീയമായി ഭക്തജന സുരക്ഷകൂടി നോക്കിക്കൊണ്ട് തിടമ്പെഴുന്നള്ളിക്കുന്ന ആനയ്ക്കു മുന്നിലോ പിന്നിലോ ഇതിനവസരം കൊടുക്കാമെന്നും എങ്കിലേ ശീവേലിക്ക് പൂര്‍ണത കൈവരൂവെന്നും ദേവജ്ഞര്‍ വിശേഷിപ്പിച്ചു.

താംബൂലപ്രശ്നം നടത്തണം എന്നാവശ്യപ്പെട്ട് ക്ഷേത്രം അധികാരികള്‍ സമീപിച്ചതു മുതലുള്ള വിശദമായ പ്രശ്ന ചിന്തയില്‍ പൃച്ഛാസംബന്ധമായ നിമിത്തങ്ങളും പ്രശ്ന വാചകവും വിശദമായി ചര്‍ച്ച ചെയ്തു. ചൊവ്വാഴ്ചയായിരുന്നു താംബൂല പ്രശ്നാവശ്യവുമായി അധികാരികള്‍ ഗുരുവായൂരില്‍ നിന്നെത്തിയത്. ആദ്യഘട്ടം ചിന്തിച്ചതില്‍ ചൊവ്വാഴ്ച പൂരാടം നക്ഷത്രം കൂടിയായതിനാല്‍ ഭഗവതിയുടെ കോപത്തിന് ഊന്നല്‍ നല്‍കി. ഭക്തജന സൗകര്യത്തിനായി ഗുരുവായൂരില്‍ ക്യൂ കോംപ്ളക്സ് നിര്‍മ്മിക്കണമെന്നതും പധാന നിര്‍ദ്ദേശത്തിലുള്‍പ്പെടുത്തി. ഭക്തജന സഹകരണത്തോടെയും വിദഗ്ധ നിര്‍ദേശത്തോടു കൂടിയും ആകണം ഇതെന്നും ദേവജ്ഞര്‍ വിശദീകരിച്ചു.ക്ഷേത്രത്തിനടുത്ത് ഒരു ഗോശാല വേണ്ടതുണ്ടെന്നും ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള ദ്രവ്യങ്ങള്‍ ഇവിടെ നിന്നു സമാഹരിക്കാനാകുമെന്നും വ്യക്തമാക്കി. ഒരുവര്‍ഷത്തിനകം വിശദമായ കാര്യങ്ങളറിയുന്നതിനായി അഷ്ടമംഗല്യ പ്രശ്നം നടത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഓതിക്കനും ശാന്തിക്കാരും കഴകക്കാരും ചേര്‍ന്ന് മൂന്നു മാസം കൂടുമ്പോഴെങ്കിലും യോഗം ചേരണമെന്ന് നേരത്തെ നടത്തിയ പ്രശ്നത്തില്‍ നിര്‍ദേശിച്ചിരുന്നു.ഇത് നടപ്പാകാതെ പോയത് ഗുരുതരമായ വീഴ്ചയായെന്നും ദേവജ്ഞര്‍ ചൂണ്ടിക്കാട്ടി. ദൈനംദിന കാര്യത്തില്‍ നടക്കുന്ന ആചാര അനുഷ്ഠാന വ്യതിയാനങ്ങളെ ഇവിടെ ചര്‍ച്ച ചെയ്യണം. 12 കൊല്ലമായി പല മാറ്റങ്ങളും സംഭവിച്ചതായും ഇവര്‍ പറയുന്നു. പോരായ്മകളും അതിന്‍റെ പരിഹാരങ്ങളും അവിടെനിന്നു തുടങ്ങണം. ലോകത്തുതന്നെ ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും ഉന്നതിയില്‍ നില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ പാരമ്പര്യങ്ങള്‍ ചാക്രികാടിസ്ഥാനത്തില്‍ തുടരേണ്ടതുണ്ടെന്നും വീഴ്ച വന്നാല്‍ ഇത് പുതു തലമുറയ്ക്ക് അന്യമാകുമെന്നും പറഞ്ഞു. ഇതെല്ലാം തലമുറകള്‍ക്ക് കൈമാറേണ്ടതുണ്ട്.

പുതു തലമുറയ്ക്ക് പലതും പഠിക്കാനും ഇത്തരം യോഗങ്ങള്‍ വഴിയൊരുക്കും. ഭക്തജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അധികൃതര്‍ വെള്ളിക്കുടം സമര്‍പ്പിച്ച് പ്രായശ്ചിത്തം നടത്തണമെന്നാണ് പ്രധാന നിര്‍ദ്ദേശം.ശീവേലിക്കിടെ ആന ഓടിയതിനെത്തുടര്‍ന്ന് തിടമ്പ് വീണതിന് പതന പ്രായശ്ചിത്തം നടത്തണം. പാല്‍പ്പായസം നിവേദിച്ച ശേഷം ഇത് ഭക്തര്‍ക്ക് വിതരണം ചെയ്യണമെന്നും പ്രശ്നത്തില്‍ നിര്‍ദ്ദേശമുണ്ട.് ശാസ്താവിനും ഗണപതിക്കും ദ്രവ്യ കലശം നടത്തണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള ക്ഷേത്രങ്ങളില്‍ പല വഴിപാടുകളും നിശ്ചയിച്ചിട്ടുണ്ട.് നേരത്തെ പലപ്പോഴും തിടമ്പ് വിണിട്ടുണ്ടെന്നും പലതവണ തിടമ്പ് വീണിട്ടും നേരത്തെ നിയ്ചയിച്ച പതന പ്രായശ്ചിത്തം നടത്താതിരുന്നതും ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY